നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍. 40 കാരനായ രാജീവ് കുമാര്‍ സിങ്ങാണ് സമ്ബൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയ ബീഹാറില്‍ മദ്യപിച്ച് ഭരാണാധികാരിയുടെ മുന്നിലെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ ബ്രീത്ത് അനലൈസര്‍ വച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ പുര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം നടപടി എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മദ്യപിച്ചെന്ന് രാജീവ് സമ്മതിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.രാജീവ് കുമാര്‍ ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇറങ്ങിയത്.പുര്‍ണിയ ലോക്‌സഭാ സീറ്റിലേക്കുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു രാജീവ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
https://www.facebook.com/Malayalivartha





















