ചൈനയ്ക്ക് പണി കിട്ടാറായി; ഇന്ത്യയെ വിടാതെ പിന്‍തുടരുന്നതിന് ഉടന്‍ കിട്ടും; ഇന്ത്യയുടെ വ്യോമസേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൈന ചാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

എത്ര കിട്ടിയിട്ടും ചൈന പഠിക്കുന്നില്ല. ഇന്ത്യയെ വിടാതെ പിന്‍തുടരുന്നതിന് ഉടന്‍ കിട്ടും. ഇന്ത്യയുടെ വ്യോമസേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൈന ചാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതോടെ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു. കര്‍ണാടകയിലുള്ള ഐ.എന്‍.എസ് കടമ്പ, ഒറീസ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപ് എന്നിവ ലക്ഷ്യമിട്ടാണ് ചാരപ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത്. ഇതിനു മുന്നോടിയായാണ് ചൈനയില്‍ നിന്നുള്ള ബിസിനസ് സംഘം ഐ എന്‍ എസ് കടമ്പ സ്ഥിതി ചെയ്യുന്ന ബെതുള്‍ ദ്വീപിലെത്തിയതെന്നാണ് നിഗമനം.
മാത്രമല്ല സംഘം കര്‍ണാടക കേന്ദ്രീകരിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് സംഘം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങളിലൊന്നായ അബ്ദുള്‍ കലാം ഐലന്റ് അതീവ ജാഗ്രതാ പ്രദേശങ്ങളിലൊന്നാണ്.ഡി ആര്‍ ഡി ഒ വികസിപ്പിക്കുന്ന മിക്ക മിസൈലുകളുടെയും പരീക്ഷണം നടക്കുന്നതിവിടെയാണ്. ആകാശ്, അഗ്‌നി, അസ്ത്ര, ബ്രഹ്മോസ്, നിര്‍ഭയ്, പ്രിഥ്വി, ശൗര്യ തുടങ്ങിയ മിസൈലുകള്‍ ഇന്ത്യ പരീക്ഷിച്ചതും ഇവിടെ നിന്നാണ്. ഡി ആര്‍ ഡി ഒ യുടെ തുടര്‍പരീക്ഷണങ്ങളില്‍ പലതിനും വേദിയാകുന്നതും ഇവിടമാണ്. അതുകൊണ്ട് തന്നെ ചൈനയുടെ ചാരക്കണ്ണുകള്‍ അബ്ദുള്‍ കലാം ഐലന്റിനെതിരെ നീളുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അതേ ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചു. ഒപ്പം മൂന്നാമത്തെ എയര്‍ ബേസ് ക്യാമ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആരംഭിക്കാനും തീരുമാനമായി. മലാക്ക കടലിടുക്ക് വഴി ചൈനീസ് കപ്പലുകളും, സബ് മറൈനുകളും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുകയും, നിലയുറപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലവിലെ നിര്‍ണ്ണായക തീരുമാനം.
https://www.facebook.com/Malayalivartha