വിജയ് മല്യയുടെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതിയുടെ അനുമതി; രാജ്യംവിട്ടശേഷം മല്യയുടെ ആസ്തി പിടിച്ചെടുത്ത് വില്‍ക്കുന്നത് ആദ്യമായി

വിജയ് മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതി ഉത്തരവിട്ടു.കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പിഎംഎല്‍എ കോടതി പ്രത്യേക ജഡ്ജി എംഎസ് ആസ്മിയുടേതാണ് ഉത്തരവ്.
2016 മാര്‍ച്ചില്‍ രാജ്യംവിട്ടശേഷം ഇതാദ്യമായാണ് മല്യയുടെ ആസ്തി പിടിച്ചെടുത്ത് വില്‍ക്കുന്നത്. ചൊവാഴ്ചയിലെ ക്ലോസിങ് നിലവാരപ്രകാരം യുണൈറ്റഡ് ബ്രീവറീസിന്റെ ഓഹരി വില രണ്ടുശതമാനമുയര്‍ന്ന് 1,347.90ലാണ് ക്ലോസ് ചെയ്തത്. മല്യയുടെ കൈവശമുള്ള 74,04,932 ഓഹരികളുടെ മൂല്യം ഇത് പ്രകാരം ഏകദേശം 999 കോടി രൂപയാണ്. കോടതി നിയമിച്ച ലിക്വിഡേറ്ററിന് ഈമാസം ആദ്യം ഡെറ്റ് റിക്കവറി ട്രിബ്യൂണല്‍ യുബിഎലിന്റെ 7.4 മില്യണ്‍ ഓഹരികള്‍ കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha