പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 'ലോക നാടക ദിനാശംസകള്‍' നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി; രാഹുലിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 'ലോക നാടക ദിനാശംസകള്‍' നേര്‍ന്നു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് രാഹുല്‍ ട്വിറ്ററിലൂടെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
'അഭിനന്ദനങ്ങള്‍ ഡിആര്‍ഡിഒ, നിങ്ങളുടെ ജോലിയില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരുവാനും ആഗ്രഹിക്കുന്നു.' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ മിഷന്‍ ശക്തി വിജയിച്ചു. മൂന്ന് മിനിറ്റില്‍ ഇന്ത്യ വിജയം കണ്ടു, എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്, അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha