രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണെങ്കില്‍ വിഷം കുടിച്ചുകാണിക്കാന്‍ ഗുജറാത്ത് മന്ത്രിയുടെ വെല്ലുവിളി; വിവാദ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷം

രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണെങ്കില്‍ വിഷം കുടിച്ചുകാണിക്കാന്‍ ഗുജറാത്ത് മന്ത്രിയുടെ വെല്ലുവിളി. സംസ്ഥാന പട്ടിക വര്‍ഗ വികസനമന്ത്രി ഗണപത് വാസവയാണ് സൂറത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെ രാഹുലിനെ വെല്ലുവിളിച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ ശിവന്റെ അവതാരമെന്നാണ് പറയുന്നത്. ഭഗവാന്‍ ശിവന്‍ ജനങ്ങളെ രക്ഷിക്കാന്‍ വിഷം കുടിച്ചിട്ടുണ്ട്. അതുപോലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന് 500 ഗ്രാം വിഷം കുടിക്കാന്‍ പറ്റുമോ? വിഷത്തെ അതിജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കാം- ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന. രൂക്ഷമായ ഭാഷയിലാണ് പ്രസ്താവനയെ പ്രതിപക്ഷം വിമര്‍ശിച്ചത്. മന്ത്രിയുടെ വെല്ലുവിളിയിലൂടെ ബി.ജെ.പി അവരുടെ സ്വഭാവമാണ് കാണിക്കുന്നത്. ലാേക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന ഭയമാണ് ഇത്തരം പ്രസ്താവകള്‍ക്ക് പിന്നില്‍ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha