അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന മാധ്യമപ്രവര്‍ത്തകനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന മാധ്യമപ്രവര്‍ത്തകനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം വാഹനത്തില്‍ ആശുപത്രിയിലാക്കി. രാജസ്ഥാനില്‍ നിന്നുള്ള മാധ്യമ പ്രവര്ത്തകന് രാജേന്ദ്ര വയാസിനെയാണ് രാഹുല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ബുധനാഴ്ച സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വച്ചാണ് സംഭവം. മാധ്യമപ്രവര്ത്തകന് അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുകയായിരുന്നു. അതുവഴിയെത്തിയ രാഹുല്‍ ഉടന്‍തന്നെ വാഹനം നിര്‍ത്തുകയും മാധ്യമപ്രവര്‍ത്തകനെ കാറില്‍കയറ്റി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനെ എയിംസ് ആശുപത്രിയില്‍ രാഹുല്‍ എത്തിച്ചത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ മാധ്യമപ്രവര്ത്തകനൊപ്പം രാഹുല്‍ കാറിലിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തുവാല ഉപയോഗിച്ച് രാഹുല്‍ മാധ്യമപ്രവര്‍ത്തകന്റെ തല തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha