കേരളത്തിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നിറങ്ങുന്നു.... വരുന്ന 12ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന റാലികളില്‍ മോദി സംസാരിക്കും

കേരളത്തിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നിറങ്ങുന്നു.... വരുന്ന 12ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന റാലികളില്‍ മോദി സംസാരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ പ്രചാരണത്തിന് ഏറെ പ്രാധാന്യമുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും രാഹുലിനും കോണ്‍ഗ്രസിനും എതിരെ അതിരൂക്ഷവിമര്‍ശനം നടത്തിയ മോദി ഇവിടെ വന്ന് എന്തായിരിക്കും പറയുക എന്നറിയാന്‍ മാധ്യമങ്ങളും പൊതുജനങ്ങളും ഉറ്റുനോക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഹിന്ദുഭീകരത എന്ന് ആരോപിച്ച ശേഷം അവിടെ നിന്ന് രാഹുല്‍ വയനാട്ടിലേക്ക് ഒടുകയാണെന്നാണ് മോദി മഹാരഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചത്.
ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചിന് കോഴിക്കോടും ഏഴിന് തിരുവനന്തപുരത്തുമാണ് പരിപാടികള്‍. തൃശുരിലും കൊല്ലത്തും അടുത്തയിടെ ബിജെപി പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയാണ് അന്ന് പ്രധാനമന്ത്രി പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമ്പോള്‍ ശബരിമല കൂടുതല്‍ ചര്‍ച്ചയാക്കാനായിരിക്കും മോദി ശ്രമിക്കുക എന്ന് സൂചനയുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരില്‍ ആവേശം സൃഷ്ടിക്കുന്ന പ്രസംഗമായിരിക്കും നടത്തുക. പുല്‍വാമ ഭീകരാക്രമണവും അതിനെതിരെ നടത്തിയ ബാലക്കോട്ട് വ്യോമാക്രമണവും കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കുകയായിരുന്നെന്നും പാക്കിസ്ഥാനൊപ്പമാണ് പ്രമുഖകോണ്‍ഗ്രസ് നേതാക്കളെന്നും മോദി ആരോപിച്ചിരുന്നു. പുല്‍വാമ ആക്രമണത്തില്‍ വയനാട് സ്വദേശി വസന്ത്കുമാര്‍ വീരമൃത്യു മരിച്ചിരുന്നു. അതിനാല്‍ കോഴിക്കോട്ടെ റാലിയില്‍ പുല്‍വാമ ആക്രമണം മോദി സംസാരിക്കുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രിക്ക് പുറമേ പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍.കെ. സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്‌വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും. രാഹുല്‍ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ അമേഠിയില്‍ അദ്ദേഹത്തിനെതിരെ മത്സരിച്ച് പരാജയപ്പെട്ട സ്മൃതി ഇറാനി ഇത്തവണയും അവിടെയാണ് മത്സരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ അമേഠിയിലെ എതിരാളിയായ സ്മൃതി ഇറാനി വയനാട്ടില്‍ പ്രചാരണത്തിന് വരുന്നത് തന്നെ വലിയ കൗതുകമാണ്. രാഹുലിന് എല്ലാ സ്ഥാനമാനങ്ങളും നല്‍കിയ അമേഠിയെ അദ്ദേഹം മറന്നെന്ന് കഴിഞ്ഞ ദിവസം സ്മൃതി ഇറാനി ആരോപിച്ചിരുന്നു.
അടുത്തയാഴ്ച മുതല്‍ കേരളത്തിന് ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധകിട്ടുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്. അതിന് മുന്നോടിയായി തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് ലോഗോ ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ഡോ.വിനയ് സഹസ്രബുദ്ധെ എംപി പ്രകാശനം ചെയതു. ''വിശ്വാസ സംരക്ഷണത്തിന്, വികസന മുന്നേറ്റത്തിന്, കേരളവും മോദിയോടൊപ്പം'' എന്നതാണ് എന്‍.ഡി.എ മുദ്രാവാക്യം.
https://www.facebook.com/Malayalivartha





















