തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരെ നടപടി എടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരെ നടപടിയുണ്ടാകുമെന്നു സൂചന. കല്യാണ്‍ സിംഗിനെതിരെ നടപടി എടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണു വിവരം. ഇക്കാര്യം നിര്‍ദേശിച്ചുകൊണ്ടുള്ള ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
കല്യാണ്‍ സിംഗ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാമെന്ന പ്രസ്താവനയാണ് ചട്ടലംഘനമായത്. ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 23-ന് അലിഗഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോദിയെ വീണ്ടു തെരഞ്ഞെടുക്കണമെന്ന പ്രസ്താവന കല്യാണ്‍ സിംഗ് നടത്തിയത്. ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണ്. മോദി പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















