Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

റഫേല്‍ അഴിമതി ആരോപണത്തിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒരു മാസം കൊണ്ട് അത് തിരിച്ചുപിടിച്ചെന്ന് ദ ഹിന്ദു സര്‍വ്വേ

06 APRIL 2019 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

റഫേല്‍ അഴിമതി ആരോപണത്തിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒരു മാസം കൊണ്ട് അത് തിരിച്ചുപിടിച്ചെന്ന് ദ ഹിന്ദു പത്രവും സി.എസ്.ഡി.എസ്- ലോക്‌നീതിയും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. റഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പറയുന്ന രേഖകള്‍ പുറത്ത് വിട്ടത് ദ ഹിന്ദുവാണ്. എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് തീരുമാനങ്ങളാണ് മോദിയുടെ ഇമേജ് മാറ്റിമറിച്ചതെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ബാലക്കോട്ട് വ്യോമാക്രമണം, മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം, കൃഷിക്കാര്‍ക്കുള്ള പ്രധാന്‍മന്ത്രി പദ്ധതി എന്നിവയാണ് ആ നിര്‍ണയക തീരുമാനങ്ങള്‍. മാര്‍ച്ച് അവസാനമാണ് സര്‍വ്വേ നടത്തിയത്. ജനുവരി ഏഴിനും ഫെബ്രുവരി 26നും ഇടയ്ക്കാന് മോദി സര്‍ക്കാര്‍ ഈ സുപ്രാധനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 

സര്‍വ്വേയില്‍ 43 ശതമാനം പേര്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. 2014ല്‍ ഇതേ ടീം നടത്തിയ സര്‍വ്വേയേക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്. അതേസമയം ബാലക്കോട്ട് ആക്രമണവും സാമ്പത്തിക സംവരണവും കിസാന്‍ പദ്ധതികളും തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമോ എന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും തുറന്ന് പറയുന്നില്ല. തൊഴിലില്ലായ്മയും വികസനവുമാണ് ജനങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെന്നും അഞ്ചില്‍ ഒരാള്‍ വീതം ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷയും ബാലക്കോട്ടെ തിരിച്ചടിയും വലിയ വിഷയമാണെന്ന് കേവലം രണ്ട് ശതമാനം പേര്‍മാത്രമാണ് പറയുന്നത്. മുന്നോക്ക സാമ്പത്തിക സംവരണം മൂന്ന് ശതമാനം പേരും ചൂണ്ടിക്കാട്ടുന്നു. 

മോദിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിച്ച് മൂന്ന് കാര്യങ്ങളും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വീധിനിക്കുമോ എന്ന് പൂര്‍ണമായും പറയാനാകില്ലെന്നും സര്‍വ്വേ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭക്ഷം പേരും ബാലക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് വായിക്കുകയോ, കേള്‍ക്കുകയോ ചെയ്തിട്ടുണ്ട്. അവരില്‍ 46 ശതമാനം പേരും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് അറിവില്ലാത്തവര്‍ക്കിടയില്‍ മോദിക്ക് 32 ശതമാനം ജനപിന്തുണയേ ഉള്ളൂ. ഇത് രാജ്യം മുഴുവന്‍ നടത്തിയ സര്‍വ്വേയിലെ അഭിപ്രായമാണ്. പ്രത്യേകിച്ച് മോദിക്ക് ഉത്തരേന്ത്യയിലെ പോലെ അത്ര ജനപിന്തുണയില്ലാത്ത ദക്ഷിണേന്ത്യയിലടക്കം ആളുകളോട് നേരിട്ട് സംസാരിച്ചാണ് സര്‍വ്വേ നടത്തിയത്. 

സാമ്പത്തിക സംവരണം മോദിസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്യം സര്‍വ്വേയില്‍ ഉള്‍പ്പെട്ട 57 ശതമാനം പേര്‍ക്കേ അറിയാവൂ. അവരില്‍ 47 ശതമാനം പേരും മോദിയെ വീണ്ടും പിന്തുണയ്ക്കുന്നു. സാമ്പത്തിക സംവരണത്തെ കുറിച്ച് അറിയാത്ത 37 ശതമാനം പേരും മോദിക്ക് ഒപ്പമാണ്. അതേസമയം വീണ്ടും മോദി ഭരണം വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് കര്‍ഷകരാണ്. 54 ശതമാനം. മോദിയെ എതിര്‍ക്കുന്നത് 42 ശതമാനം പേരും. കഴിഞ്ഞ ബജറ്റിന് ശേഷം തങ്ങളുടെ അക്കൗണ്ടില്‍ കിസാന്‍ പദ്ധതി വഴി പണം ലഭിച്ചതിനെ തുടര്‍ന്നാണ് മോദിക്ക് കര്‍ഷക പിന്തുണ കൂടിയത്. റഫേല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും പാവങ്ങള്‍ക്ക് മിനിമം വരുമാന പദ്ധതി നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും വലിയ ജനസ്വാധീനം ഉണ്ടാക്കില്ലെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (14 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (31 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (46 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (52 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends