രാഹുൽ തോൽവി ഭയന്ന് വയനാട്ടിൽ മത്സരിക്കാനെത്തി ; രാഹുൽ ഗാന്ധിയിൽ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരെഞ്ഞെടുപ്പാണിത് ; രണ്ടും കൽപ്പിച്ച് ബിജെപി

നാടുവിട്ട എംപിയില്‍ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ നിലവിലെ എംപിയായ രാഹുല്‍ തോല്‍വി ഭയന്ന് വയനാട്ടില്‍ മത്സരിക്കാനെത്തിയ സാഹചര്യത്തിലാണ് സ്മൃതിയുടെ പരാമര്‍ശം.
നമ്മുടെ കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരുടെ വിധിയെഴുത്താണിത്. കാണാതായ എംപിയില്‍നിന്നു നാടിനെ രക്ഷിക്കാന്‍ അമേഠി വിധിയെഴുതുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
സമൃതി ഇറാനി അമേഠിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് രാഹുല്‍ ഗാന്ധി സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്.
കഴിഞ്ഞ ദിവസവും രാഹുലിനെതിരെ വിമര്‍ശനവുമായി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു.
പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ പോകുന്നതെന്നും എംപി എന്ന നിലയില്‍ രാഹുലിന്റെ പ്രവര്‍ത്തനം എന്താണെന്ന് അറിയാന്‍ വയനാട്ടിലെ ജനങ്ങള്‍ അമേഠിയിലേക്ക് വരണമെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വിമര്‍ശനവുമായി അമേഠിയിലെ രാഹുലിന്റെ എതിരാളി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളോടുള്ള അവഹേളനമാണ് രാഹുലിന്റെ നടപടിയെന്നാണ് സ്മൃതിയുടെ പ്രതികരണം.
ബിജെപിക്കെതിരെ പൊരുതുന്നതിനു പകരം രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ ലക്ഷ്യം വെക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
അമേഠിയെ മൂന്ന് തവണ പ്രതിനിധീകരിച്ച രാഹുല്‍ ഗാന്ധി ഇത്തവണ വയനാട് കൂടി മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ സ്മൃതി ഇറാനി വിമര്‍ശവുമായി രംഗത്തുണ്ട്. 15 വര്‍ഷം അമേഠിയിലെ ജനങ്ങളുടെ പിന്തുണ ആസ്വദിച്ച രാഹുല്‍ ഇപ്പോള്‍ ഓടിപ്പോയത് അവരോടുള്ള ചതിയും അവഹേളനവുമാണെന്നും അവരത് പൊറുക്കില്ലെന്നാണ് ഇന്ന് സ്മൃതി ഇറാനിയുടെ പ്രതികരണം
രാഹുല്‍ വയനാട് പത്രിക സമര്‍പ്പിച്ച ദിവസം തന്നെ അടുത്ത ഘട്ട പ്രചാരണത്തിന് തുടക്കമിടാന്‍ സ്മൃതി ഇറാനി അമേഠിയിലെത്തുകയും ചെയ്തു. സിപിഎം ദേശീയ നേതാക്കളും വിമര്‍ശനം ആവര്‍ത്തിച്ചു. വയനാട്ടിലെ രാഹുലിന്റെ പത്രിക സമര്‍പ്പണത്തിന് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്.
https://www.facebook.com/Malayalivartha





















