വിശന്നുകരഞ്ഞ മൂന്ന് വയസുകാരിയുടെ പാല്‍ക്കുപ്പിയില്‍ പിതാവ് മദ്യം നിറച്ചു നല്‍കി... മലമൂത്ര വിസര്‍ജനം വൃത്തിയാക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല... മൂന്ന് ദിവസമായി കുഞ്ഞിന് ആഹാരം പോലും നല്‍കാതെ മൂന്ന് വയസുകാരിയോട് കൊടും ക്രൂരത

വീട്ടില്‍ വൃത്തിരഹിതമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന കുട്ടിയെ മദ്യപനായ പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഡയപ്പറുകള്‍ കൃത്യമായി മാറ്റാത്തതിനാല്‍ കുട്ടിക്ക് അണുബാധ ഏറ്റിരുന്നു. മലമൂത്ര വിസര്‍ജനം വൃത്തിയാക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല. മൂന്ന് ദിവസമായി കുഞ്ഞിന് ആഹാരം പോലും നല്‍കിയിട്ടില്ലെന്നും ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം വ്യക്തമാക്കി. വിശന്നുകരഞ്ഞ മൂന്ന് വയസുകാരിയുടെ പാല്‍ക്കുപ്പിയില്‍ പിതാവ് മദ്യം നിറച്ചുനല്‍കി. വനിതാ കമ്മീഷന്‍റെ ഹെല്‍പ്പ്‍ലൈന്‍ നമ്ബരിലേക്ക് വന്ന ഫോണ്‍ കോളിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സംഭവത്തില്‍ പരാതി ലഭിച്ചതോടെ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഡല്‍ഹി പ്രേംനഗറിലെ വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha





















