രാജധാനി എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ഡല്‍ഹിയില്‍നിന്നും ഭുവനേശ്വറിലേക്ക് പോയ രാജധാനി എക്സ്പ്രസിലെ 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ട്രെയിനില്‍നിന്നു തന്നെ വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗൊമോഷ് സ്റ്റേഷനില്‍ നിര്‍ത്തി യാത്രക്കാര്‍ക്ക് ചികിത്സ നല്കി. സംഭവത്തെ തുടര്‍ന്ന് ട്രെയിനിന്റെ പാന്‍ട്രി കാറില്‍ അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha





















