Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

പാക് വ്യോമസേനയുടെ യുഎസ് നിര്‍മിത പോര്‍വിമാനം നഷ്ടമായിട്ടില്ലെങ്കില്‍ പിന്നെ അംറാം മിസൈല്‍ എന്തിന്റെ ഭാഗമായിരുന്നു ; മാഗസിന്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനമില്ലാത്തത് ; അവര്‍ക്ക് വാര്‍ത്ത ലഭിച്ച ഉറവിടം ഏതെന്നതില്‍ പോലും വ്യക്തതയില്ല ; അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ

07 APRIL 2019 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം നഷ്ടമായിട്ടില്ലെന്ന യുഎസ് മാഗസിന്റെ വാദങ്ങളെ തള്ളി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. മാഗസിന്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. അവര്‍ക്ക് വാര്‍ത്ത ലഭിച്ച ഉറവിടം ഏതെന്നതില്‍ പോലും വ്യക്തതയില്ല.

പാക് വ്യോമസേനയുടെ യുഎസ് നിര്‍മിത പോര്‍വിമാനം നഷ്ടമായിട്ടില്ലെങ്കില്‍ പിന്നെ അംറാം മിസൈല്‍ എന്തിന്റെ ഭാഗമായിരുന്നു. എഫ്-16 വിമാനത്തിലുപയോഗിക്കുന്ന മിസൈലുകളാണവ. അതിന്റെ അവശിഷ്ടങ്ങളാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും തങ്ങള്‍ കൈമാറിയ എല്ലാ വിമാനങ്ങളും പാകിസ്ഥാന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാന്റെ പക്കല്‍ അമേരിക്ക അവര്‍ക്ക് നല്‍കിയ എല്ലാ എഫ്-16 പോര്‍വിമാനവും സുരക്ഷിതമായുണ്ടെന്നും, എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും മാഗസിന്‍ അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടെന്നായിരുന്നു വാദം.

എന്നാല്‍ പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് തങ്ങള്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പെന്റഗണ്‍ പിന്നീട് പ്രതികരിച്ചു. ഇതിനെ കുറിച്ച് അറിവില്ലെന്നും പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേനയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്റെ എഫ്-16 വെടിവച്ചിട്ടുവെന്നും, ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

പാക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ്-16 വിമാനം വെടിവച്ച് വീഴ്ത്തിയതെന്ന് എയര്‍ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ.കപൂര്‍ പറഞ്ഞു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയിട്ടില്ലെന്ന കാര്യം പാക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമാണ്. വിമാനങ്ങളില്‍ നിന്നുള്ള ഇജക്ഷന്‍ സംബന്ധിച്ച ഇലക്ടോണിക് സിഗ്‌നേച്ചറുകളിലും പാകിസ്ഥാന്റേത് എഫ്-16 ആണെന്ന വിവരമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ എഫ്-16 ഉപയോഗിച്ചതിന് തെളിവായി അന്ന് വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. അംറാം മിസൈലിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുകയും, അഭിനന്ദന്‍ പറത്തിയ മിഗ് 21 ബൈസന്‍ വിമാനം പാകിസ്ഥാന്റെ എഫ്-16 നെ വെടിവെച്ചിട്ടതായും വ്യോമസേന സ്ഥിരീകരിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (4 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (4 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (4 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (5 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (5 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (6 hours ago)

Malayali Vartha Recommends