അതിർത്തി കടന്ന് ഇന്ത്യ വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി പാക്കിസ്ഥാൻ; പ്രതികരിക്കാതെ ഇന്ത്യ

അതിർത്തി കടന്ന് ഇന്ത്യ വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി പാക്കിസ്ഥാൻ. ഈ മാസം 16നും 20നും ഇടയ്ക്ക് പാക് മണ്ണിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
ഈ വിവരം രാജ്യത്തെ അറിയിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായും ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പാക്കിസ്ഥാന്റെ വെളിപ്പെടുത്തലിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















