കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അഴിമതിക്കാരാണ്, കോണ്‍ഗ്രസിന് ബോഫോഴ്സ് അഴിമതിയാണെങ്കില്‍ ബിജെപിക്ക് റഫാല്‍ അഴിമതിയാണ്; ബിജെപിയെ പുറത്താക്കി മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി

ബിജെപിയെ പുറത്താക്കി മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ചൗക്കിദാര്‍മാര്‍ എത്ര ശ്രമിച്ചാലും ബിജെപിയെ രക്ഷിക്കാന്‍ കഴിയില്ല. സഹറാന്‍പുരില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി.
ബിജെപിയുടെ നയങ്ങള്‍ അവര്‍ക്ക് തിരിച്ചടിയാകും. അവര്‍ ജനങ്ങളെ തെറ്റിധരിപ്പിച്ചു. കോടിക്കണക്കിനു രൂപയാണ് ബിജെപി പരസ്യത്തിനായി ഉപയോഗിച്ചത്. എന്നാല്‍ ഇത് ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെയും മായാവതി വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ് പൂര്‍ണ പരാജയം ആയിരുന്നു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ദാരിദ്ര്യ നിര്മാര്ജ്ജനതിനുള്ള ശരിയായ പദ്ധതി അല്ലെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അഴിമതിക്കാരാണ്. കോണ്‍ഗ്രസിന് ബോഫോഴ്സ് അഴിമതിയാണെങ്കില്‍ ബിജെപിക്ക് റഫാല്‍ അഴിമതിയാണ്. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ ബിജെപി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















