ഫെബ്രുവരി 27 ന് എഫ് - 16 വിമാനം വെടിവെച്ച് തകർത്തതിന് തെളിവുണ്ട് ; പാകിസ്ഥാനിന് മറുപടിയുമായി ഇന്ത്യൻ വ്യോമസേനാ

ഫെബ്രുവരി 27ന് നടന്ന വ്യോമാക്രമണത്തിൽ പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് വാദവുമായി ഇന്ത്യ. വ്യക്തവും വിശ്വസനീയവുമായ തെളിവ് ഇന്ത്യയുടെ പക്കലുണ്ട്. പാക് അധിനിവേശ കശ്മീരിലാണ് വിമാനം തകര്‍ന്നു വീണത്. എന്നാല്‍ രഹസ്യസ്വഭാവമുള്ളതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. വ്യോമസേനാ മേധാവി എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത് .
വിമാനം തകര്‍ത്തതിന് തെളിവായി എഫ് 16 വിമനാത്തിന്റെ ഇലക്ട്രോണിക് തെളിവുകളും ഓഡിയോ ട്രാന്‍സ്‌ക്രിപ്റ്റുകളും ഇന്ത്യയുടെ കൈവശമുണ്ടെന്നും എയര്‍ വൈസ് മാര്‍ഷല്‍ പറഞ്ഞു . കൂടാതെ , റഡാര്‍ ചിത്രങ്ങളും ഇന്ത്യയുടെ കൈവശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക് വിമാനം ഇന്ത്യ തകര്‍ത്തിട്ടില്ലെന്ന് അമേരിക്ക ആരോപിച്ചിരുന്നു. യു.എസ് മാഗസിനായ ഫോറിന്‍ പോളിസി വഴിയാണ് ആരോപണം പുറത്തുവിട്ടത്. യു.എസ്, പാക് വിമാനങ്ങളുടെ എണ്ണമെടുത്തതില്‍ കുറവുണ്ടായിട്ടില്ലെന്ന് അതിനാല്‍ എഫ് 16 തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നുമായിരുന്നു അമേരിക്കയുടെ ആരോപണം. എന്നാല്‍ യു.എസിന്റെ ആരോപണം വ്യോമസേന അന്ന് തന്നെ തള്ളിയിരുന്നു. ഇതിനെ ക്രോഡീകരിക്കുന്നതിന്റെ ഭാഗമായാണ് എയർ മാർഷൽ രംഗത്തെത്തിയിരിക്കുന്നത്.
നൗഷേര സെക്ടറില്‍ വച്ച് ഫെബ്രുവരി 27ന് നടന്ന പ്രത്യാക്രമണത്തില്‍ മിഗ് 21 ബിസണ്‍ വിമാനം ഉപയോഗിച്ച് പാക് വ്യോമസേനയുടെ എഫ് 16 തകര്‍ത്തുവെന്ന് വ്യക്തമാക്കി വ്യോമസേന പ്രസ്താവന ഇറക്കിയിരുന്നു. ആക്രമണത്തിന്റെ തെളിവായി അരാം പ്ലസ് മിസൈലിന്റെ ഭാഗങ്ങളും ഇന്ത്യ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha