രാജ്യത്ത് വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്; രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ ശക്തമാക്കി
രാജ്യത്ത് വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് അതീവസുരക്ഷ ശക്തമാക്കി. ജമ്മുകാശ്മീരിനെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് ജമ്മുകാശ്മീര്‍ ദേശീയ പാതയില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ ലക്ഷ്യം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍, സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജെയ്ഷെ ഇ മുഹമ്മദ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha