ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി; വിടാതെ പിന്തുടർന്നെത്തിയ ഭർത്താവ് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ തിരിച്ചെത്തിച്ച് ഭര്‍ത്താവിനെ തോളിലിരുത്തി തെരുവിലൂടെ നടത്തിച്ചു

സമൂഹമധ്യത്തില്‍ നാണംകെടുത്തുകയായിരുന്നു ക്രൂരമായ ശിക്ഷയുടെ ഉദ്ദേശ്യം. കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ തിരിച്ചെത്തിച്ച് ഭര്‍ത്താവിനെ തോളിലിരുത്തി തെരുവിലൂടെ നടത്തിച്ചു. മധ്യപ്രദേശിലാണു സംഭവം. ഭര്‍ത്താവിനെ തോളിലേറ്റി ആള്‍ക്കൂട്ടത്തിനിടയിലൂടെ വേച്ചുവേച്ചു നടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പന്ത്രണ്ടോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ജാബുവയില്‍നിന്നു കാമുകനോടൊപ്പം ഗുജറാത്തിലേക്കു പോയ 27 വയസുകാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു കണ്ടെത്തി തിരിച്ചു കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണു പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്.
https://www.facebook.com/Malayalivartha