ശ്രീ മിത്തുമാരിയമ്മന്‍ കോവിലില്‍ കോടികളുടെ നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ദേവി വിഗ്രഹം... ഒപ്പത്തിന് നിൽക്കാൻ 5 കോടിയുടെ അമൂല്യമായ കല്ലുകളും രത്‌നങ്ങളും; കണ്ണ് തള്ളി സോഷ്യല്‍മീഡിയയും ഭക്തരും

എല്ലാവര്‍ഷവും ഇന്ത്യയുടെ പല സ്ഥലങ്ങളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഈ അമ്ബലത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ കാര്യസിദ്ധി ഉണ്ടാകും എന്നാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഒരു ദേവീക്ഷേത്രം ഇന്ത്യന്‍ കറന്‍സികള്‍ക്കൊണ്ട് അലങ്കരിച്ചിരിക്കുന്ന വാര്‍ത്തായാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
തമിഴ് പുതുവര്‍ഷത്തോടനുബന്ധിച്ചാണ് കോയമ്ബത്തൂരില്‍ ശ്രീ മിത്തുമാരിയമ്മന്‍ കോവിലില്‍ കാശ് കൊണ്ട് വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്. 5 കോടി വിലമതിക്കുന്ന അമൂല്യമായ കല്ലുകളും രത്‌നങ്ങളും വിഗ്രഹത്തില്‍ ചാര്‍ത്തിയിട്ടുണ്ട്. 2000, 500, 200 തുടങ്ങിയ നോട്ടുകളാണ് വിഗ്രഹം അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha