മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയപ്പോള്‍ എടുത്ത തൊഴുന്ന ചിത്രവുമായാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയപ്പോള്‍ എടുത്ത തൊഴുന്ന ചിത്രവുമായാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട് എത്തിയപ്പോഴും പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നിരുന്നു. അന്നും മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കേരളത്തില്‍ ബി.ജെ.പി തകര്‍ക്കുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നു. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനൊപ്പം തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തും. വേളി ബോട്ട് ജെട്ടി ജംഗ്ഷനിലെ ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പില്‍ വലിയതുറ, പൂന്തുറ വഴി പൊഴിയൂര്‍ അടിമലത്തുറ വരെയാണ് നിര്‍മ്മലാ സീതാരാമന്‍ പങ്കെടുക്കുന്ന റോഡ് ഷോ. നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമാകും നിര്‍മ്മലാ സീതാരാമന്‍ മടങ്ങുക.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്. അമിത് ഷാ 16ന് വൈകിട്ട് നാലരക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി 18 ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
https://www.facebook.com/Malayalivartha