കാളയെ കൊന്നെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് ഗുരുതര പേര്‍ക്ക് പരിക്ക്

ആദിവാസിയായ പ്രകാശ് ലാക്ര എന്നയാളാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ ജര്‍മോ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത് . ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ നാല് പേരെ പൊലീസ് ആശുപത്രിയിലെത്തിച്ചു. എന്നാൽ പ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല . സംഭവത്തില്‍ അയല്‍ ഗ്രാമ വാസികളായ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ‍്റ്റ് ചെയ്തു.
20 വയസ്സ് പ്രായമായ കാള സ്വാഭാവികമായി ചത്തതാണെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. ചിലര്‍ ചത്ത കാളയെ കശാപ്പ് ചെയ്തു. ഇതറിഞ്ഞ് അയല്‍ ഗ്രാമത്തില്‍നിന്ന് ആയുധങ്ങളുമായി അക്രമി സംഘമെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha