സഖ്യ തീരുമാനം വൈകുന്നത്തിന്റെ ഉത്തരവാദിത്തം അരവിന്ദ് കേജ്‌രിവാളിനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; മറുപടിയുമായി അരവിന്ദ് കേജ്‌രിവാള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡില്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തില്‍ തീരുമാനം വൈകുന്നത്തിന്റെ ഉത്തരവാദിത്തം അരവിന്ദ് കേജ്‌രിവാളിനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് തീരുമാനം എടുക്കുന്നതില്‍ നിന്ന് അരവിന്ദ് കെജ്രിവാള് വീണ്ടും മലക്കം മറിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം വന്നാല്‍ ബിജെപി തുടച്ചു നീക്കപ്പെടും. ഇതിനായി ആകെയുള്ള ഏഴില്‍ നാല് സീറ്റ് എ.എ.പിക്ക് നല്‍കാന്‍ തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ അരവിന്ദ് കെജ്രിവാള് വീണ്ടും നിലപാടു മാറ്റി. ഇപ്പോഴും കോണ്‍ഗ്രസ് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. സമയം അതിക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ എന്തുമലക്കം മറിയലാണ് താന്‍ നടത്തിയതെന്ന് ആം ആദ്മി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ മറുപടി നല്‍കി. സഖ്യങ്ങള്‍ ട്വിറ്ററില്‍ അല്ല തീരുമാനിക്കുന്നത് എന്നും കെജ്‍രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha