റഫാല്‍ വിവാദം ; തലയുയർത്താൻ കഴിയാതെ ഗ്രാമവാസികൾ ; ഏറ്റവും കൂടുതൽ ബാധിച്ചത് ഈ ഗ്രാമത്തെ.!

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഒപ്പിട്ട റഫാല്‍ കരാര്‍ സംബന്ധിച്ച ഉയരുന്ന അഴിമതി ആരോപണങ്ങളും അതിന്‍റെ വിവാദങ്ങളും ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചര്‍ച്ചയാണ്. എന്നാൽ ശരിക്കും ഈ റഫാൽ വിവാദം വലച്ചത് ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തെയാണ് . വിവാദത്തിന്റെ പേരിലുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും വേറെ.
ഇതേ തുടർന്ന് ഗ്രാമത്തിന്റെ പേര് മാറ്റാനൊരുങ്ങുകയാണ് ഗ്രാമവാസികള്‍. ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ധരംസിംഗ് എന്ന ഗ്രാമവാസി പറഞ്ഞു. റഫാല്‍ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമവാസിയാണ് ധരംസിംഗ്. ഇരുനൂറോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട റഫാല്‍ ഗ്രാമം ഛത്തീസ്ഗഡിലെ മഹാസമുന്ദ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.
റഫാല്‍ വിവാദം കാരണം ഗ്രാമത്തിന് ചീത്തപ്പേര് മാത്രമേയുള്ളൂവെന്ന് ഗ്രാമവാസികള്‍ പറയുന്നു. വെള്ളവും ശുചിമുറി സൗകര്യവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഗ്രാമമാണ് റഫാലെന്ന് ഗ്രാമവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha