മോദി തന്നെ ശരി ; വ്യോമാക്രമണ സമയത്ത് ഇന്ത്യയ്ക്ക് റഫേല്‍ ഉണ്ടായിരുന്നെങ്കില്‍ കഥ മാറുമായിരുന്നു വ്യോമസേനാ മേധാവി

വ്യോമാക്രമണ സമയത്ത് ഇന്ത്യയ്ക്ക് റഫേല്‍ ഉണ്ടായിരുന്നെങ്കില്‍ കഥ മാറുമായിരുന്നു വ്യോമസേനാ മേധാവി. റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പാകിസ്ഥാനെതിരായ വ്യോമാക്രമണത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ച കാര്യം തന്നെയാണ് ഇപ്പോള്‍ വ്യോമസേനാ മേധാവിയും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിനു പ്രതികാരമായി ഫെബ്രുവരി 26 ന് ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയിരുന്നു.തൊട്ടടുത്ത ദിവസം തന്നെ പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു.അതിനെ വ്യോമസേന വിജയകരമായി പ്രതിരോധിച്ചു. മിഗ് 21 ബൈസണ്‍, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ആധുനികവത്കരിച്ചതിനാലാണ് പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനത്തെ നേരിടാനായത്.അതേ സമയം ഇന്ത്യയുടെ പക്കല്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മേല്‍ക്കൈ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തെ ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് അന്ധമായി തന്നെ റഫേല്‍ കരാറിനെയും എതിര്‍ക്കുകയാണ്.ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha