പുരാണ സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടുത്തം....സെറ്റിന്റെ പുറത്തെ ഭാഗവും ഷൂട്ടിങ്ങിനുവേണ്ട ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീടും പൂര്‍ണമായും കത്തി നശിച്ചു; ആളപായമില്ല

സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്ബരയാണ് ശ്രീകൃഷ്ണന്റെ കഥ പറയുന്ന പരമാവതാര്‍ ശ്രീകൃഷ്ണ. സെറ്റിന്റെ പുറത്തെ ഭാഗവും ഷൂട്ടിങ്ങിനുവേണ്ട ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീടും പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേന തീയണച്ചു.
അപകടത്തില്‍ ആളപായമില്ല. ഷൂട്ടിങ്ങിന് ഉപയോഗിക്കാനിരുന്ന ആയുധങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. പുരാണ സീരിയലായ പരമാവതാര്‍ ശ്രീകൃഷ്ണ എന്ന സെറ്റിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്ക് നയിഗാവിലെ നന്ദ് ഹേലിയിലായിരുന്നു അപകടം.
ചിത്രീകരണം നടക്കാത്ത സമയമായതിനാല്‍ ആളപായമുണ്ടായില്ലെന്ന് നിര്‍മ്മാതാക്കളായ അലിന്ദ് ശ്രീവാസ്തവ, നിസ്സാര്‍ പര്‍വേസ് എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha