മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം ; ഏഴ് എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു; ശബരിമല ; ശബരിമല യുവതി പ്രവേശന വിധിയുള്ളത് കൊണ്ട് മാത്രം ഹർജി പരിഗണിക്കാമെന്ന് കോടതി

മുസ്ലീം പള്ളികളിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജിയിൽ കേന്ദ്ര സര്‍ക്കാര്‍, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്, തുടങ്ങി ഏഴ് എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശബരിമല യുവതി പ്രവേശന വിധിയുള്ളത് കൊണ്ട് മാത്രം ആണ് നോട്ടീസ് അയക്കുന്നതെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
മുസ്ലീം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങൾ എന്നിവ സര്‍ക്കാര്‍ സംവിധാനം അല്ലെന്നാണ് ജസ്റ്റിസ് ബോബ്ഡെയുടെ നിരീക്ഷണം. സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ എന്ന് സുപ്രീംകോടതി ചോദിച്ചു.
ഒരു രാഷ്ട്രം എല്ലാ പൗരന്മാരേയും തുല്യരായി കാണേണ്ടതുണ്ട്. തുല്യതയ്ക്കുള്ള അവകാശം രാഷ്ട്രത്തിന് നിഷേധിക്കാനാവില്ല. എന്നാല്‍ മോസ്‌കോ, ക്ഷേത്രമോ, ക്രിസ്ത്യൻ പള്ളിയോ ഒരു രാഷ്ടമാണോ എന്ന് ചോദിച്ച കോടതി ഒരാള്‍ അയാളുടെ വീട്ടില്‍ നിങ്ങളെ പ്രവേശിപ്പിക്കാതിരുന്നാല്‍ പോലീസ് ഇടപെടല്‍ സാധ്യമാണോ എന്നും ജസ്റ്റിസ് ബോബ്ഡെ ആരാഞ്ഞു .
പൂണെ സ്വദേശികളായ ദമ്പതിമാരാണ് ഹര്‍ജി നല്‍കിയത്. പൂണെയിലെ മുഹമ്മദീയ ജുമാ മസ്ജിദില്‍ പ്രവേശനം നിഷേധിക്കുപ്പെട്ടുവെന്ന് കാട്ടിയാണ് ഹര്‍ജി. സുന്നി പള്ളികൡ പ്രാര്‍ഥനകള്‍ക്കായി സ്ത്രീകളെ ഒരിക്കലും പ്രവേശിപ്പിക്കാറില്ലെന്നും ഇത് വേര്‍തിരിവാണെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha