കോണ്‍ഗ്രസിന് തിരിച്ചടിയായി പാര്‍ട്ടിവിട്ട പ്രിയങ്ക ചതുര്‍വേദി രാജിവച്ച് ശിവസേനയില്‍ ചേര്‍ന്നു, സ്ത്രീകളേയും യുവാക്കളേയും ആദരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും, തനിക്ക് ഇടംനല്‍കിയ ഉദ്ധവ് താക്കറെയോട് നന്ദിയെന്നും പ്രിയങ്ക

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി രാജിവച്ച് ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടിഅംഗത്വം നല്‍കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച പ്രിയങ്ക, പാര്‍ട്ടിയില്‍നിന്ന് നേരിട്ടത് കടുത്ത അപമാനമാണെന്ന് പറഞ്ഞു. രാജിപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ ശിവസേനപ്രവേശം. സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ചത് കടുത്ത ആരോപണങ്ങള്‍.
ഒരു സ്ത്രീയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് നേരിട്ടത് കടുത്ത അപമാനം. തനിക്കെതിരെ പ്രവര്‍ത്തിച്ചവരേയും അപമര്യാദമായി പെരുമാറിയ നേതാക്കളേയും കോണ്‍ഗ്രസ് സംരക്ഷിച്ചു. അത്യന്തം വേദനയോടെയാണ് പാര്‍ട്ടിവിടാന്‍ തീരുമാനിച്ചത്. ആത്മാഭിമാനം പണയപ്പെടുത്താനില്ല. മധുരയിലെ സീറ്റുകിട്ടാത്തതാണ് കാരണമെന്ന ആരോപണം ശരിയല്ല.' പ്രിയങ്ക വ്യക്തമാക്കി.
സ്ത്രീകളേയും യുവാക്കളേയും ആദരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും, തനിക്ക് ഇടംനല്‍കിയ ഉദ്ധവ് താക്കറെയോട് നന്ദിയെന്നും അവര്‍ പറഞ്ഞു. പ്രിയങ്കയുടെ വരവ് ശിവസേനയ്ക്ക് ലഭിക്കുന്ന അംഗീകാരമെന്ന് ഉദ്ധവ് പറഞ്ഞു. അതേസമയം, 2013 മുതല്‍ പാര്‍ട്ടി വക്താവായിരുന്ന പ്രിയങ്ക, തിരഞ്ഞെടുപ്പുകാലത്ത് സ്ത്രീസുരക്ഷയുടെ പേരില്‍ പുറത്തുപോകുന്നത് കോണ്‍ഗ്രസിന് ആഘാതമായി.
കഴിഞ ദിവസമാണ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നോടു മോശമായി പെരുമാറിയ നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സ്ത്രീകളുടെ സുരക്ഷയും അന്തസും ശാക്തീകരണവും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയുടെ ചില അംഗങ്ങളുടെ പ്രവൃത്തിയില്‍ അത് പ്രതിഫലിക്കുന്നില്ലെന്ന് പ്രിയങ്ക രാജിക്കത്തില്‍ കുറ്റപ്പെടുത്തി. പ്രിയങ്ക ശിവസേനയില്‍ േചരും.
ഒരാഴ്ച മുന്‍പ് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനമാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകള്‍ രേഖപ്പെടുത്തിയ സ്മൃതി ഇറാനിയെ പരിഹസിച്ച് പ്രിയങ്ക ചുതര്‍വേദി പാരഡി തയാറാക്കി പാടി. മോദിക്കും ബി.ജെ.പിക്കുമെതിരെ കനത്ത ആക്രമണം നടത്തുന്ന പ്രിയങ്ക ചതുര്‍വേദിയാണ് പാര്‍ട്ടി വിടുന്നത്. ഏതാനും ദിവസം മുന്‍പ് മുഥരയില്‍ ഒരു വാര്‍ത്താസമ്മേളനത്തിനിടെ തന്നോടു അപമര്യാദമായി പെരുമാറിയവര്‍ക്കെതിരെ പ്രിയങ്ക പരാതിപ്പെട്ടിരുന്നു. ഇവരെ ആദ്യം പുറത്താക്കിയെങ്കിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യ ഇടപെട്ട് തിരിച്ചെടുത്തു.
ഇതില്‍ നീരസം പ്രകടിപ്പിച്ച പ്രിയങ്ക, കോണ്‍ഗ്രസിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെക്കാള്‍ കൂടുതല്‍ പരിഗണന പാര്‍ട്ടിയില്‍ ഗുണ്ടകള്‍ക്കാണെന്ന് കുറിച്ചിരുന്നു. പിന്നാലെയാണ് രാജി. 2013ലാണ് പ്രിയങ്ക പാര്‍ട്ടി വക്താവായത്. തിരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സ്ത്രീസുരക്ഷയുടെ പേരില്‍ പ്രിയങ്ക പുറത്തുപോകുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha





















