വീണ്ടും മോദി വന്നാല്‍ അന്‍പത്‌ലക്ഷം; ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ അമ്പത് ലക്ഷംവരെ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ അമ്പത് ലക്ഷംവരെ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ പദ്ധതിയും വിഭാവനം ചെയ്യുമെന്നും മോദി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന വ്യാപാരികളുടെ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിത്.
ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുകയും പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കും. വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ ബോര്‍ഡ് രൂപീകരിക്കും. യാതൊരു ഈടും ഇല്ലാതെ 50 ലക്ഷം രൂപ വരെ വായ്പകള്‍ നല്‍കുമെന്നും മോദി പറഞ്ഞു.സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി രാജ്യത്തെ വ്യാപാരികഥള്‍ക്ക് വലിയ നേട്ടമുണ്ടാക്കി. ജി.എസ്.ടി നടപ്പിലാക്കിയതില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല. എന്നാല്‍ അതു സംബന്ധിച്ച് വ്യാപാരികളില്‍ നിന്നുള്ള ഏതൊരു പരാതിയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷം നൂലാമാലകള്‍ ഒഴിവാക്കി വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും വ്യാപാരികളുടെ ജീവിതം സുഗമമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ വ്യാപാരികള്‍ക്ക് മുന്‍പൊരിക്കലും അവരര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha