മസൂദിന് പൂട്ടിടാന്‍ ഇന്ത്യ; മസൂദ് അസ്ഹറിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തും
മസൂദ് അസ്ഹറിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തും. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലയായിരിക്കും ചര്‍ച്ചകള്‍ നടത്തുക. അടുത്തയാഴ്ച ചൈനയിലെത്തുന്ന ഗോഖല ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഉള്‍പ്പടെയുള്ള പ്രമുഖരുമായി കൂടികാഴ്ച നടത്തും.
ഞായറാഴ്ചയാണ് ഗോഖലയുടെ രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനം തുടങ്ങുന്നത്. സാധാരണ നടക്കുന്ന നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായാണ് സന്ദര്‍ശനം. ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴിയെ കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാവും. വിദേശകാര്യ സെക്രട്ടറി അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. ജര്‍മ്മനിയിലെ ബര്‍ലിന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഗോഖല ചൈനയിലെത്തുന്നത്.
നേരത്തെ അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മസൂദ് അസ്ഹറിനെ യു.എന്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍, തീരുമാനത്തെ ചൈന വീറ്റോ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha