അഭിനന്ദന് വര്‍ധമാന്റെ സുരക്ഷയില്‍ ആശങ്ക; ശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്ക് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനു സ്ഥലം മാറ്റം
പാക്ക് സൈന്യത്തിന്റെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനു സ്ഥലം മാറ്റം. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം മാറ്റിയതെന്നു വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ശ്രീനഗറിലാണ് അഭിനന്ദനുള്ളത്. മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകര്‍ത്ത ഏക പൈലറ്റാണ് അഭിനന്ദന്.
അഭിനന്ദന് വര്ധമാന് അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണു സ്ഥലംമാറ്റം. ബെംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) അഭിനന്ദന്റെ പരിശോധനാ റിപ്പോര്‍ട്ട് നല്കി. പാക്കിസ്ഥാനില്‍നിന്നു മടങ്ങിയെത്തിയ അഭിനന്ദന് ഒട്ടേറെ പരിശോധനകള്‍ക്കു വിധേയനായിരുന്നു.
പാക്ക് കസ്റ്റഡിയില്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകള്‍ക്കാണ് അഭിനന്ദന് വിധേയനായത്. അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ മുന്‍പു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറാണു പതിവ്.
വിമാനത്തില്‍നിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് പൂര്‍ണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്. ആവശ്യമെങ്കില്‍ യുഎസ് വ്യോമസേനയില്‍നിന്നു വിദഗ്ധോപദേശം തേടും. ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന് തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha