തീവ്രവാദികളെ വച്ചേക്കില്ല; ആദ്യ പോളിങ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് നിരാശയെന്ന് മോദി

ആദ്യ പോളിങ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് നിരാശയെന്ന് മോദി. കോണ്‍ഗ്രസ്, എസ്പി-ബിഎസ്പിക്ക് രാജ്യത്തെപ്പറ്റി ഒരു കാഴ്ചപ്പാടുമില്ല. ഇവര്‍ക്ക് മോദിയെ നീക്കുകയെന്ന അജണ്ട മാത്രമേയുള്ളൂ. ആദ്യ പോളിങ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് നിരാശയുണ്ട്. ഇതേത്തുടര്‍ന്ന് വോട്ടിങ് മെഷീനെ പഴിക്കാന്‍ ചിലര്‍ തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന് അവര്‍ മനസിലാക്കിയെന്നും മോദി പറഞ്ഞു.
രാജ്യത്തു നിന്ന് തീവ്രവാദത്തെയും നക്‌സല്‍വാദത്തെയും തുടച്ചുനീക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ തുടച്ചുനീക്കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സേനകളുമായി ബന്ധപ്പെട്ട നിയമവും സുരക്ഷയും പിന്‍വലിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു. തന്റെ ജാതി പറഞ്ഞ് ചിലര്‍ കളിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha