ഉത്തര്‍പ്രദേശിലെ മെയ്ന്പുരിനു സമീപം ആഗ്ര ലഖ്നോ എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം, 34 പേര്‍ക്ക് പരിക്ക്
ഉത്തര്‍പ്രദേശിലെ മെയ്ന്പുരിനു സമീപം ആഗ്ര ലഖ്നോ എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. 34പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ്വേയില് ബസ് ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം നടന്നയുടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
ക്രെയ്നിന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏപ്രില്‍ 11നും ആഗ്രലഖ്നോ എക്സ്പ്രസ്വേയില് അപകടമുണ്ടായിരുന്നു. കാര്‍ ട്രക്കില്‍ ഇടിച്ചു കയറി എട്ടുപേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha