'സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും മാറ്റിനിര്‍ത്തണം'; കുട്ടികളെ പ്രിയങ്ക ഗാന്ധി മോശം പെരുമാറ്റമുള്ളവരാക്കി മാറ്റുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും അകറ്റിനിര്‍ത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന.
'കുട്ടികളെ അവര്‍ മോശം പെരുമാറ്റമുള്ളവരാക്കി മാറ്റി. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ അവര്‍ കുട്ടികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി കുട്ടികളെ നിങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇതിലൂടെ കുട്ടികള്‍ എന്താണ് പഠിക്കുന്നത്. സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. മുഖം മൂടിയില്ലാത്ത നിലപാടുകള്‍ കുടുംബങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ഞാന്‍ സന്തോഷവതിയായിരിക്കും'- സ്മൃതി ഇറാനി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രിയങ്ക അമേഠിയില്‍ തെരഞ്ഞെടുപ്പ് പ്രാചരണ പരിപാടികള്‍ നടത്തുന്നതിനെതിരെയും മന്ത്രി വിമര്‍ശനമുന്നയിച്ചു. സ്ഥാനാര്‍ത്ഥി പോലും അല്ലാതിരുന്നിട്ടും പ്രചാരണത്തിന് പ്രിയങ്ക എത്തിയത് രാഹുലിന്റെ കഴിവില്ലായ്മയാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha