ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ഉറ്റ അനുയായി ലത്തീഫ് ടൈഗര്‍ ഉള്‍പ്പെടെ മൂന്നു ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ഉറ്റ അനുയായി ലത്തീഫ് ടൈഗര്‍ ഉള്‍പ്പെടെ മൂന്നു ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ ഇമാം സാഹിബ് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും ഭീകരരില്‍നിന്നു പിടിച്ചെടുത്തു.
2014ല്‍ ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ ലത്തീഫ് ടൈഗറിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ഭീകരസംഘടനയില്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചു.
https://www.facebook.com/Malayalivartha