ജമ്മു കാശ്മീരിലെ ഷോപിയാനില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ സുരക്ഷാസേന തുടങ്ങിയിരുന്നു. തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും ഷോപിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇന്ന് രാവിലെ പുല്‍വാമയിലും ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തി. തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചു.
"
https://www.facebook.com/Malayalivartha