വയറ്റില്‍ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനിടെ വായിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

വയറ്റില്‍ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനിടെ വായിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ഷീലാ ദേവി(40) ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഢിലെ ജവാഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വിഷം ഉള്ളില്‍ ചെന്നു അതീവ ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വയറ്റില്‍ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനായി സക്ഷന്‍ ട്യൂബ് ഇറക്കി നടത്തിയ ചികിത്സാ നടപടിക്കിടെയാണ് വായില്‍ പൊട്ടിത്തെറിയുണ്ടായി അവര്‍ക്ക് മരണം സംഭവിച്ചത്.
സെല്‍ഫോസ് ഗുളികയാകാം യുവതി കഴിച്ചത്. കുഴലിലെ ഓക്‌സിജനും ആമാശയസ്രവവുമായി സമ്പര്‍ക്കമുണ്ടായപ്പോള്‍ പൊട്ടിത്തെറിക്ക് കാരണമായെന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിസിടിവി ഫൂട്ടേജ് പോലീസ് സംഘം പരിശോധിച്ചു.
https://www.facebook.com/Malayalivartha