ഗോഡ്സെയെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് വിളിച്ചതില്‍ നരേന്ദ്ര മോദിയോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ല; നിലപാടില്‍ ഉറച്ച് കമല്ഹാസന്

നിലപാടില്‍ ഉറച്ച് മക്കള്‍ നീതി മയ്യം നേതാവും സിനിമാ നടനുമായ കമല്‍ഹാസന്‍ ഗോഡ്സെയെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് വിളിച്ചതില്‍ നരേന്ദ്ര മോദിയോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ല. തന്‍റെ അഭിപ്രായത്തെ തല്‍പര കക്ഷികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചു. തീവ്രവാദത്തിന് മതമില്ലെന്നും അക്രമങ്ങളും ഭീഷണിയുംകൊണ്ട് എന്നെയോ എന്‍റെ സഹയാത്രികരെയോ തടയാന്‍ കഴിയില്ലെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.
അറസ്റ്റിനെ താന്‍ ഭയക്കുന്നില്ല എന്നാല്‍ ഇത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനല്ല കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനെ കാരണമാവു. എല്ലാവരും തനിക്ക് താഴെയാണെന്ന ചിലരുടെ ധാരണയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കമൽഹാസന് നേരെ വീണ്ടും ആക്രമണം നടന്നു. അറവാക്കുറിച്ചിയിലെ റാലിക്കിടിലെ കമൽഹാസന് നേരെ ചിമൂട്ടയേറും കല്ലേറും. പ്രസംഗം അവസാനിപ്പിച്ച് കമൽഹാസൻ മടങ്ങുന്നതിടിയാണ് സ്റ്റേജിന് നേരെ ചിലർ ചീമുട്ടയെറിഞ്ഞത്. ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് പോലീസ് അകമ്പടിയോടെ കമൽഹാസനെ സുരക്ഷിതമായി വാഹാനത്തിനടുത്ത് എത്തിക്കുകയായിരുന്നു.
ചീമുട്ടയെറിഞ്ഞതെന്ന് സംശയിക്കുന്ന രണ്ട് പേരെ മക്കൾ നീതി മയ്യം പ്രവർത്തകർ പിടികൂടിയിരുന്നു. പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗോഡ്സെ പരാമർശത്തിന് ശേഷം കമലഹാസന് നേരെ രൂക്ഷ വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ കൊന്ന ഗോഡ്സെ ആയിരുന്നു എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം തിരുപ്പറൻകുൻഡ്രത്ത് നടന്ന തിരഞ്ഞെടുപ്പ് കമൽഹാസന്റെ പ്രചാരണ റാലിക്ക് നേരെ ബിജെപി,ഹനുമാൻ സേന പ്രവർത്തകർ ചെരുപ്പേറ് നടത്തിയിരുന്നു. തുടർന്ന് മക്കൾ നീതി പ്രവർത്തകരുടെ പരാതിയിൽ പതിനൊന്നോളം പേർക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് കമൽഹാസനെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ മറുപടിയുമായി കമൽഹാസൻ രംഗത്ത് എത്തി. സത്യത്തെ വകവയ്ക്കാത്ത തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സത്യസന്ധതയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ ആക്രമണമാണഅ ഇതെന്നും കമൽഹാസൻ പറഞ്ഞു. പാർട്ടി പ്രവർത്തകരും ആരാധകരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റി വയ്ക്കണമെന്ന് കമൽഹാസനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലും സുലൂരിലും നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റി വയ്ക്കണമെന്നാണ് ആവശ്യം.
കമല്‍ഹാസന്റെ നാവ് അരിയണമെന്ന് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെടി രാജേന്ദ്ര ബാലാജി പറഞ്ഞു. കമല്‍ഹാസന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചു. കമല്‍ഹാസന്‍ തീക്കളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തമിലിസൈ സുന്ദരരാജന്‍ മുന്നറിയിപ്പ് നല്‍കി. തീവ്ര ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുമ്പോഴായിരുന്നു ഭീകരന്‍ പദം പ്രയോഗിച്ചത്.
https://www.facebook.com/Malayalivartha