ഗോഡ്സെ രാജ്യസ്നേഹി; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപി നേതാക്കള്‍

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡെ. ഗാന്ധി വധം ന്യായീകരിക്കാനാകില്ല. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്നലെ മുതല്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഗോഡെസെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന ട്വീറ്റ് ബിജെപി എം പി നളിന്‍ കുമാര്‍ കട്ടീലും തന്‍റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.
ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക ഗോഡ്സെ ദേശ സ്നേഹിയാണെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമര്‍ശ വിവാദത്തിനു പിന്നാലെ ഗോഡ്സെയെ അനുകൂലിച്ച് ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലും രംഗത്ത് എത്തിയിരുന്നു. എന്നാല്‍, പ്രജ്ഞാ സിംഗ് മാപ്പു പറയുകയും, സമാനമായി ട്വീറ്റ് ചെയ്ത അനന്ത് കുമാര്‍ ഹെഗ്ഡെ ട്വീറ്റ് പിന്‍വിലിക്കുകയും ചെയ്തതോടെ കട്ടീലും തന്റെ ട്വീറ്റ് മുക്കി. ഒരാളെ കൊന്ന ഗോഡ്സെയാണോ 72 പേരെ കൊന്ന അജ്മല്‍ കസബാണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ ക്രൂരന് എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ഗോഡ്‌സെ ദേശഭക്തനാണെന്നും, എന്നും അതങ്ങനെ തന്നെ ആയിരിക്കുമെന്നുമായിരുന്നു പ്രഗ്യായുടെ പരാമർശം. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെ ആണെന്ന നടൻ കമലഹാസന്റെ പ്രസ്താവനയ്ക്ക് മറുപടി എന്നോണമാണ് പ്രഗ്യാ സിംഗിന്റെ പരാമർശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവർ അദ്ദേഹത്തിന്റെ ഉളളിലേക്ക് നോക്കാൻ തയാറാകണമെന്നും പുറമേ നിന്ന് മാത്രം നോക്കാൻ പാടില്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഇങ്ങനെ ചിന്തിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നും അവർ കൂട്ടിചേർത്തു.അതേസമയം, പ്രഗ്യാ സിംഗിന്റെ പ്രസ്താവന തളളി ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പിയുടെ നിലപാടല്ല പ്രഗ്യാ പറഞ്ഞതെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. പ്രഗ്യാ സിംഗ് മാപ്പ് പറയേണ്ടതാണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം ഗോഡ്സെയെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് വിളിച്ചതില്‍ നരേന്ദ്ര മോദിയോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ല എന്ന് കമൽ ഹാസൻ വ്യക്തമാക്കി. തന്‍റെ അഭിപ്രായത്തെ തല്‍പര കക്ഷികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചു. തീവ്രവാദത്തിന് മതമില്ലെന്നും അക്രമങ്ങളും ഭീഷണിയുംകൊണ്ട് എന്നെയോ എന്‍റെ സഹയാത്രികരെയോ തടയാന്‍ കഴിയില്ലെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. അറസ്റ്റിനെ താന്‍ ഭയക്കുന്നില്ല എന്നാല്‍ ഇത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനല്ല കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനെ കാരണമാവു. എല്ലാവരും തനിക്ക് താഴെയാണെന്ന ചിലരുടെ ധാരണയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കമൽഹാസന് നേരെ വീണ്ടും ആക്രമണം നടന്നു. അറവാക്കുറിച്ചിയിലെ റാലിക്കിടിലെ കമൽഹാസന് നേരെ ചിമൂട്ടയേറും കല്ലേറും. പ്രസംഗം അവസാനിപ്പിച്ച് കമൽഹാസൻ മടങ്ങുന്നതിടിയാണ് സ്റ്റേജിന് നേരെ ചിലർ ചീമുട്ടയെറിഞ്ഞത്. ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് പോലീസ് അകമ്പടിയോടെ കമൽഹാസനെ സുരക്ഷിതമായി വാഹാനത്തിനടുത്ത് എത്തിക്കുകയായിരുന്നു.
ചീമുട്ടയെറിഞ്ഞതെന്ന് സംശയിക്കുന്ന രണ്ട് പേരെ മക്കൾ നീതി മയ്യം പ്രവർത്തകർ പിടികൂടിയിരുന്നു. പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗോഡ്സെ പരാമർശത്തിന് ശേഷം കമലഹാസന് നേരെ രൂക്ഷ വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ കൊന്ന ഗോഡ്സെ ആയിരുന്നു എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha