ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് സാധ്യത; ശ്രീനഗര്‍, അവന്തിപ്പോറ എന്നിവിടങ്ങളിലെ വ്യോമതാവളത്തിന് നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപ്പോറ എന്നിവിടങ്ങളിലെ വ്യോമതാവളത്തിന് നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് വ്യോമസേനാ താവളങ്ങളുടെ സുരക്ഷ ശക്തമാക്കി.
ഈ മാസം 23ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമത്താവങ്ങളിലും സമീപപ്രദേശങ്ങളിലും സുരക്ഷശക്തമാക്കി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ താഴ്‍വരയില്‍ സൈനികവിന്യാസം വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
പുല്‍വാമയ്ക്ക് പുറമെ ഷോപിയാനിലും ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. മൂന്ന് ഹിസ്ബുള്‍ ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു ജവാന്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha