"അവര്‍ വിവാഹം കഴിച്ചിട്ടില്ല, അതുകൊണ്ട് കുടുംബം എന്താണെന്ന് മായാവതിയ്ക്ക് അറിയില്ല"; ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക് ഭര്‍ത്താക്കന്മാര്‍ പോകുന്നതിനെ വനിതാ ബിജെപി നേതാക്കള്‍ ഭയക്കുന്നുവെന്ന മയാവതിയുടെ പ്രസ്താവനക്കെതിരെയാണ് അത്താവലെ രംഗത്തെത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയെ പറ്റിയും മയാവതി ചില കാര്യങ്ങള്‍ പറഞ്ഞു. അവര്‍ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് കുടുംബം എന്താണെന്ന് മായാവതിയ്ക്ക് അറിയുകയുമില്ല. അവര്‍ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ എങ്ങനെയാണ് ഭര്‍ത്താവിനെ കാണേണ്ടതെന്ന് അറിയാന്‍ സാധിക്കുമായിരുന്നു. മയാവതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. അവരില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'- രാംദാസ് അത്താവലെ പറഞ്ഞു.
ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്രമോദി വിമര്‍ശനമുന്നയിച്ചിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ആല്‍വാര്‍ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്നും മായാവതിയും തിരിച്ചടിച്ചു.
മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നും മായാവതി ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha