ജെഎന്‍യു സര്‍വകലാശാലയിൽ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ജെഎന്‍യു സര്‍വകാലാശാലയില്‍ രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥി ജീവനൊടുക്കി. ഇംഗ്ലീഷ് അധ്യാപകന് ഇ-മെയില്‍ വഴി ആത്മഹത്യാക്കുറിപ്പ് അയച്ച ശേഷമാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്.
മെയില്‍ ലഭിച്ചതിനു പിന്നാലെ അധ്യാപകന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനു ശേഷം നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ഥിയെ സര്‍വകലാശാലയ്ക്കുള്ളിലെ കെട്ടിടത്തിലുള്ള ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്വൃത്തങ്ങള് വ്യക്തമാക്കി.
https://www.facebook.com/Malayalivartha