ആറാം ക്ലാസുകാരി ഹോം വര്‍ക്ക് ചെയ്യാത്തതിന് ശിക്ഷയായി നല്‍കിയത് 168 അടി!

മധ്യപ്രദേശിലെ ഝാബുവയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹോം വര്‍ക്ക് ചെയ്യാതെ വന്ന വിദ്യാര്‍ഥിനിക്ക് ശിക്ഷയായി ലഭിച്ചത് 168 അടി.
ക്ലാസിലെ 14 സഹപാഠികളെ കൊണ്ട് ദിവസവും രണ്ട് അടി വീതം 6 ദിവസം തുടര്‍ച്ചയായി നല്‍കിയാണ് അധ്യാപകന്‍ ശിക്ഷ നടപ്പാക്കിയത്. 2018 ജനുവരി ഒന്നു മുതല്‍ പത്ത് വരെ അസുഖത്തെ തുടര്‍ന്ന് കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് 11-ന് സ്‌കൂളിലെത്തിയ കുട്ടിയുടെ പാഠ ഭാഗങ്ങള്‍ അധ്യാപകന്‍ പരിശോധിച്ചു. ഹോം വര്‍ക്കുകളൊന്നും പൂര്‍ത്തിയാകാത്തതില്‍ കോപാകുലനായ അധ്യാപകന്‍ 168 അടി ശിക്ഷയായി വിധിക്കുകയായിരുന്നു.
തുടര്‍ന്ന് ആറ് ദിവസം തുടര്‍ച്ചയായി കുട്ടിയെ രണ്ട് പ്രാവശ്യം കരണത്ത് അടിക്കുവാന്‍ 14 സഹപാഠികളെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്‌കൂളിലെ ശിക്ഷ കാരണം തീര്‍ത്തും അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ പിതാവ് ശിവ് പ്രതാപ് സിംഗ് സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.
മാത്രമല്ല ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും അധ്യാപകനെതിരെ പരാതി നല്‍കി. ഇതെ തുടര്‍ന്ന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോകുവാന്‍ വിസമ്മതിക്കുകയാണെന്ന് പിതാവ് പറയുന്നു.
https://www.facebook.com/Malayalivartha