'റഫാല്‍ യുദ്ധ വിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച് സംവാദം നടത്താമെന്ന തന്റെ വെല്ലുവിളി എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല'?; ആദ്യമായി വാര്‍ത്താ സമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയായശേഷം ആദ്യമായി വാര്‍ത്താ സമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ യുദ്ധ വിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച് സംവാദം നടത്താമെന്ന തന്റെ വെല്ലുവിളി എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല എന്ന് രാഹുല്‍ മോദിയോടായി ചോദിച്ചു.
മോദി മാധ്യമങ്ങളെ കാണുന്നതിനു തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. മുന്‍പ് ഈ വാര്‍ത്താ സമ്മേളനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ല. എന്നാല്‍ മോദി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചതോടെ രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
നരേന്ദ്ര മോദിക്ക് രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളും അടയ്ക്കുക എന്നതായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷം കോണ്‍ഗ്രസ് കൈക്കൊണ്ട തന്ത്രം. 90 ശതമാനം വാതിലുകളും മോദിക്കു മുന്നില്‍ അടഞ്ഞുകഴിഞ്ഞു. ബാക്കി 10 ശതമാനം വാതിലുകള്‍ അടയ്ക്കാന്‍ ജനങ്ങളെ അസഭ്യം പറഞ്ഞ മോദിതന്നെ സഹായം നല്‍കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നടപടികള്‍ സംശയകരമാണെന്നും, പ്രധാനമന്ത്രിക്ക് അനുകൂലമാകുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് തിയതികള്‍ ക്രമീകരിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു. രാജ്യത്തിന് ഒരു കാഴ്ചപ്പാട് നല്‍കാനാണ് മോദിയെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും ആ കാഴ്ചപ്പാടിനെ നശിപ്പിക്കാനാണ് മോദി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha