ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മാത്രമേ പ്രധാനമന്ത്രിയെ തീരുമാനിക്കുകയുള്ളുവെന്ന് രാഹുല്‍ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മേയ് 23ന് ജനങ്ങളുടെ വിധി പുറത്തുവരും. ജനങ്ങളുടെ വിധി വരുന്നതിനു മുന്‍പ് ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ജനതയുടെ വിധി നിര്‍ണയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നല്ല. ജനവിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഒരു സമവായം ഉണ്ടാകുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും. എന്‍ഡിഎ അധികാരത്തില്‍ വരാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























