ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യം ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യം ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.10 ന് ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയിലെ പന്‍സാമില്‍ സൈന്യം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ദക്ഷിണ കാഷ്മീരിലെ അന്ത്‌നാഗിലും ശനിയാഴ്ച പുലര്‍ച്ചെ സൈന്യവും ഭീകരരും ഏറ്റുമുട്ടലുണ്ടായി.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പുല്‍വാമയിലെ ദലിപോരയില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha