ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കാര്‍ ട്രാക്ടര്‍ ട്രോളിയിലിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കാര്‍ ട്രാക്ടര്‍ ട്രോളിയിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. 30ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്‌നോ ആഗ്ര എക്‌സ്പ്രസ്‌വേയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ലഖ്‌നോ ആഗ്ര എക്‌സ്പ്രസ് വേയില്‍ ഏപ്രിലില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha


























