പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടൽ ; ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപുരയിലെ പന്‍സ്ഗാം ഗ്രാമത്തില്‍ വച്ച് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്രുമുട്ടല്‍ ഉണ്ടായത്. ആക്രമണം നടത്തിയ ഭീകരരില്‍ പലരും ഇപ്പോഴും സ്ഥലത്ത് കുടുങ്ങി കിടപ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭാഗമായുളള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സി.ആര്‍.പി.എഫ്, 55 രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഒാപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവരാണ് ഭീകരര്‍ക്കെതിരായ പ്രതിരോധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍. പുലര്‍ച്ചെ 2:10നാണ് ആക്രമണം നടക്കുന്നത്. അവസാനം ലഭിക്കുന്ന വിവരം ആക്രമണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്.
തെക്കന്‍ കശ്മീരിലെ ആനന്ത്നാഗ് ജില്ലയില്‍ വച്ചാണ് ആക്രമണം ആരംഭിക്കുന്നത്. ആനന്ത്നാഗില്‍ ഭീകരരുടെ സാനിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം നേരത്തെ തന്നെ ഇവിടം വളഞ്ഞിരുന്നു. സേന ഇവിടെ തിരച്ചില്‍ നടത്തിയപ്പോഴാണ് ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്രീനഗര്‍, അവന്തിപ്പോറ എന്നിവിടങ്ങളിലെ വ്യോമതാവളത്തിന് നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് വ്യോമസേനാ താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. ഈ മാസം 23ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമത്താവങ്ങളിലും സമീപപ്രദേശങ്ങളിലും സുരക്ഷശക്തമാക്കി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ താഴ്‍വരയില്‍ സൈനികവിന്യാസം വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. വെടിവയ്പിൽ രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തിയത്. തുടർന്ന് ഇവിടെ ഒരു വീട്ടിൽ നിന്ന് തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു തീവ്രവാദികളുടെ വെടിവയ്പ്.
സൈന്യം തിരിച്ചടിച്ചു. രണ്ട് തീവ്രവാദികൾ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരം കിട്ടിയതോടെ ഇവരെ വധിക്കാനുള്ള നീക്കം സൈന്യം തുടങ്ങി. ഏതാണ്ട് ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും സൈന്യം വധിച്ചത്. പുല്‍വാമയ്ക്ക് പുറമെ ഷോപിയാനിലും ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. മൂന്ന് ഹിസ്ബുള്‍ ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു ജവാന്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha