പ്രചാരണം കഴിഞ്ഞു ഇനി ധ്യാനം ; ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പോളിങിനു മുന്നോടിയായുള്ള പരസ്യ പ്രചാരണവും അവസാനിച്ചതോടെ ബദരിനാഥിലെയും കേദര്‍നാഥിലെയും പുണ്യസ്ഥലങ്ങളിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പോളിങിനു മുന്നോടിയായുള്ള പരസ്യ പ്രചാരണവും അവസാനിച്ചതോടെയാണ് ബദരിനാഥിലെയും കേദര്‍നാഥിലെയും പുണ്യസ്ഥലങ്ങളിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി കേദാര്‍നാഥില്‍ എത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. നാളെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം.
കേദാര്‍നാഥിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മോദി നാളെ ബദരീനാഥിലേക്ക് പോകും.നാളെ സ്വന്തം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കവെ മോദി ബദരീനാഥില്‍ ക്ഷേത്ര ദര്‍ശനത്തിലായിരിക്കും. മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് ബദരിനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.
മോദിയുടെ താമസസൗകര്യം അടക്കമുള്ളവ ഇതിനകം ഒരുക്കിയിട്ടുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ അതിവേഗം മോദിയെ മാറ്റുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദിക്ക് ധ്യാനിക്കാനായി ഒരു ഗുഹയില്‍ പ്രത്യേക സൗകര്യങ്ങള്‍ തയ്യാറാക്കിയതായി മൈ നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പോളിങിനു മുന്നോടിയായുള്ള പരസ്യ പ്രചാരണവും അവസാനിച്ചതോടെയാണ് ബദരിനാഥിലെയും കേദര്‍നാഥിലെയും പുണ്യസ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ത്ഥനയ്ക്കായി തിരിച്ചത്.
പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി മോദി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വികസനത്തിലും ദേശസുരക്ഷയിലും ഊന്നിയുള്ള കേന്ദ്ര സർക്കാരിന്‍റെ അഞ്ച് വർഷത്തെ റിപ്പോർട്ട് കാർഡ് അമിത് ഷാ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തായിരുന്നു വാർത്താ സമ്മേളനം. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനങ്ങളെല്ലാം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി പറഞ്ഞു. അവസാന രണ്ടു തെരഞ്ഞെടുപ്പിൽ ഐപിഎൽ പോലും നടത്താൻ സാധിച്ചില്ല. സർക്കാർ ശക്തമാണെങ്കിൽ ഐപിഎൽ, റമസാൻ, സ്കൂൾ പരീക്ഷകൾ തുടങ്ങിയവ സമാധാനപരമായി നടത്താൻ സാധിക്കുമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം വീണ്ടും കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മോദി സർക്കാരിന്‍റെ നേട്ടങ്ങൾ താഴെത്തട്ടു വരെ എത്തിക്കാൻ സാധിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉയർത്തിക്കൊണ്ടു വരാൻ മോദി സർക്കാർ 133 പദ്ധതികൾ കൊണ്ടുവന്നെന്നും അമിത് ഷാ വ്യക്തമാക്കി.
ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ജനുവരി 16ന് തുടങ്ങി. കഴിഞ്ഞ തവണ പരാജയപ്പെട്ട 120 സീറ്റുകൾ നേടുകയായിരുന്നു ലക്ഷ്യം. മികച്ച ഫലം ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ 142 പൊതുയോഗങ്ങളിലും നാല് റോഡ് ഷോകളിലും മോദി പങ്കെടുത്തു. ഇതുവഴി 15.5 കോടി ജനങ്ങളുമായി പ്രധാനമന്ത്രി ബന്ധം സ്ഥാപിച്ചുവെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്ര മോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha