ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയില്‍ പാറ്റ്‌നയിലെ സെക്രട്ടറിയേറ്റിന് സമീപമുള്ള വീട്ടിലാണ് സംഭവം. റാബ്‌റി ദേവിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഗിരിയപ്പ എന്ന ജവാനാണ് മരിച്ചത്. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സംഭവസമയത്ത് റാബ്‌റി ദേവിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമാണ് റാബ്‌റി ദേവി.
https://www.facebook.com/Malayalivartha