റേഡിയോയില്‍ സംപ്രേഷണം ചെയ്യുന്ന മന്‍കി ബാത്തിന്റെ അവസാന എപ്പിസോഡ് ടെലിവിഷനില്‍ വന്നതുപോലെ; മോദിയെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

പ്രധാനമന്ത്രിയായശേഷം ആദ്യ വാര്‍ത്താ സമ്മേളനം നടത്തിയ നരേന്ദ്ര മോദിയെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. റേഡിയോയില്‍ സംപ്രേഷണം ചെയ്യുന്ന മന്‍കി ബാത്തിന്റെ അവസാന എപ്പിസോഡ് ടെലിവിഷനില്‍ വന്നതുപോലെയായിരുന്നു മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനമെന്ന് അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ അച്ചടക്കമുള്ള സൈനികനെ പോലെ മോദി മിണ്ടാതിരുന്നെന്നും അഖിലേഷ് പറഞ്ഞു. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ ആദ്യമായാണ് മോദി പത്രസമ്മേളത്തിനെത്തുന്നത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് പ്രധാനമന്ത്രി തയാറായില്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണെന്നും പറഞ്ഞ് മോദി ഒഴിവാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്കെല്ലാം അമിത് ഷായാണ് മറുപടി നല്‍കിയത്.
മോദിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. വാർത്താസമ്മേളനം മികച്ചതായിരുന്നെന്നും അടുത്ത തവണ അമിത് ഷാ മോദിയെ ഉത്തരങ്ങൾ നൽകാൻ അനുവദിക്കുമെന്നാണു കരുതുന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. മോദിജിക്ക് അഭിനന്ദനങ്ങൾ. വളരെ മികച്ച വാർത്താസമ്മേളനം! മുഖം കാണിച്ചതുതന്നെ വലിയ കാര്യം. അടുത്ത തവണ കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അമിത് ഷാ നിങ്ങളെ അനുവദിക്കട്ടെ. വെൽ ഡണ്‍!- രാഹുൽ ട്വീറ്റ് ചെയ്തു.
നരേന്ദ്രമോദിയെയും ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായെയും കൂട്ടിയിണക്കി നിരവധി ട്രോളുകളാണ് നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മാധ്യമപ്രവർത്തകർ ചോദ്യമാരാഞ്ഞപ്പോൾ അച്ചടക്കമുള്ള പാർട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷൻ ഉള്ളപ്പോൾ താൻ മറുപടി നൽകേണ്ടന്നുമായിരുന്നു മോദിയുടെ മറുപടി. തുടർന്ന് മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. അന്താരാഷ്ട്ര മാധ്യമമായ ടെലഗ്രാഫിന്റെ ഒന്നാം പേജിലും പരിഹാസ ചുവയോടെയാണ് മോദിയുടെ വാർത്താ സമ്മേളനത്തെക്കുറിച്ച് വാർത്ത നൽകിയത്. അധികാരത്തിലെത്തി 1817 ദിവസങ്ങൾക്കു ശേഷമാണ് മോദിയുടെ ഈ വാർത്താ സമ്മേളനമെന്ന് ടെലഗ്രാഫ് വ്യക്തമാക്കി. അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴുള്ള മോദിയുടെ വിവിധ രീതിയിലുള്ള മുഖ ഭാവങ്ങളും ഇരുകൈയും നീട്ടിയാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
അധികാരമേറ്റ് അഞ്ച് വർഷത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനം നടത്തുന്നത്. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് ദേശീയ അധ്യക്ഷൻ അമിത് ഷായോടൊപ്പം പ്രധാനമന്ത്രി തന്റെ ആദ്യ വാർത്താസമ്മേളനത്തിനെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ടാണ് ഇരുവരും വാർത്താസമ്മേളനം നടത്തിയത്.
വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിച്ചത് അമിത് ഷായാണ് . പിന്നാലെ മോദിയും സംസാരിച്ചു. തുടർച്ചയായി രണ്ടാം തവണയും എന്‍ഡിഎ കേവഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം മോദി വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചു. ക്രിയാത്മകമായ തിരഞ്ഞെടുപ്പാണ് നടന്നത്. വിശദമായി ആസൂത്രണം ചെയ്താണ് പ്രചാരണം നടത്തിയത്. ഒറ്റ യോഗവും റദ്ദാക്കേണ്ടി വന്നില്ല. കാലാവസ്ഥ പോലും തങ്ങൾക്ക് അനുകൂലമായിരുന്നു എന്ന് മോദി പറഞ്ഞു. ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് മോദി സംസാരം അവസാനിപ്പിച്ചു.
എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നു പ്രധാനമന്ത്രി ഒഴിഞ്ഞുമാറി. അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി പാർട്ടി അധ്യക്ഷന്‍ നല്‍കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. റഫാൽ അഴിമതി, പ്രജ്ഞാ സിങ് താക്കൂറിന്റെ സ്ഥാനാർഥിത്വം തുടങ്ങിയ എല്ലാം ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്‍കിയത് അമിത് ഷായാണ്.
മോദി ഭരണം വീണ്ടും കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചെന്ന് അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴേത്തട്ടുവരെ എത്തിക്കാന്‍ കഴിഞ്ഞു. വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.
എന്‍ഡിഎയിലേക്ക് പുതിയ കക്ഷികളെ ദേശീയ അധ്യക്ഷൻ സ്വാഗതം ചെയ്യുകയും ചെയ്തു. എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും, പുതിയവര്‍ വന്നാല്‍ സ്വീകരിക്കും. സംവാദത്തിന്റെ നിലവാരം തകര്‍ത്തത് ബിജെപിയല്ല. അഴിമതി ജനങ്ങളെ അറിയിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha